ഋതു വരവോളം

സന്ധ്യാംബര വര്‍ണ്ണം പകര്‍ന്നെടുത്തു
ചില്ലകളില്‍ മൊട്ടിട്ടു വിരിയിച്ചു കൈകാട്ടി
വിളിച്ചു നില്‍പ്പു കായലോരത്തു ഒരു വാക
വഴിയോരത്ത് നിന്നു തണല്‍ പരത്തുമ്പോള്‍
കമിതാക്കള്‍ ചുവട്ടില്‍ സല്ലപിച്ചു കലഹിച്ചും
പോകുമ്പോള്‍ എല്ലാം മൂകസാക്ഷിയാകുന്നു
ഇരുകാലി വികസനം സ്വനം കേട്ട് കഴിയുന്നു
ഇനി ഒരുനാള്‍ എന്ന് കൊടാലികൈ വീഴുമെന്നു
ഭയമില്ലാതെ ഓളങ്ങള്‍ കണ്ടു പുകതുപ്പും
യാനങ്ങളെ നോക്കി നില്‍ക്കുന്നു
ഋതുക്കള്‍ വന്നകലുമ്പോഴുമാ തീരത്ത് ....!!
Comments