ഇനി നീ എന്നുവരും
ഇനി നീ എന്നുവരും
വസന്തം ചില്ലകളില്‍
തളിര്‍ക്കുമ്പോഴോ
പന്തലില്‍ പടര്‍ന്നു
മുന്തിരി വള്ളികളുടെ
കവിള്‍ തുടുക്കുമ്പോഴോ
പുഞ്ചിരിച്ചു നില്‍ക്കും
പൂവിന്‍ തേന്‍ നുകരാന്‍
വണ്ടുകള്‍ വട്ടമിട്ടു ചുറ്റുമ്പോഴോ
മലമുകളിലാകെ
ഇക്കിളി പടര്‍ത്തും
നീല കുറിഞ്ഞികള്‍ പൂക്കുമ്പോഴോ
ഇലപോഴിഞ്ഞു സങ്കടം
പേറും ചില്ലകളില്‍
മഞ്ഞിന്‍ പുതപ്പണിയുമ്പോഴോ
വരണ്ടു ഉണങ്ങിയ
ചില്ലകളില്‍ മഴമുത്തുകള്‍
മുത്തമിടുമ്പോഴോ
ഒരു നോക്ക് കാണാന്‍
കണ്ണുകള്‍ കൊതിയോടെ
കാത്തിരിക്കുന്നു
രോമാഞ്ചം പകരും
വാക്കുകള്‍ കേള്‍ക്കാന്‍
കാതോര്‍ത്ത് നില്‍ക്കുന്നു
നനഞ്ഞു ഒട്ടാന്‍
മധു നുകരാന്‍
ചുണ്ടുകള്‍ വിതുമ്പു
എവിടെ പ്രിയനേ
ഇനി വയ്യ വാക്കുകള്‍ക്കു
പോലും വിരഹം
ഇനി നീ എന്നാണു വരിക...!!
Comments