കുമ്പസാരം
സംഭ്രമം പൂക്കും യാമങ്ങളിൽ
നാഗങ്ങൾ ഇഴഞ്ഞു ഇറങ്ങി
ലഹരിയുടെ അനുഭൂതികളിൽ
വിഷമിറക്കി കിതച്ചു നിന്നു
പച്ച നിറം കിട്ടാതെ രാത്രി വണ്ടി
മോഹങ്ങളും മോഹഭംഗങ്ങളും
പേറുന്നു ജീവിതങ്ങൾ
ഇരുളിൻ കാഴ്ച ഒരുക്കുന്ന
ജാലകങ്ങളൊക്കെ നിലാ
കുളിരമ്പിളി ചിരി വിടർത്തി
പോകുക ഹിമപൂക്കൾ വിരിയും
താഴ് വാരങ്ങളിൽ മലമുകളിൽ
ആകാശത്തെ ചുംബിക്കും
പാപങ്ങളെ കഴുവേറിയ കുരിശിൽ
സമ്മാനമേന്തിയ മുൾ കീരീടം
ചാർത്തിയ തിരു രൂപത്തെ അറിഞ്ഞു
മുട്ടുകുത്തിനിന്നവർ സ്വയം
പാപിയായി കരയുമ്പോഴേക്കും
യാത്രാവസാനമെന്നോണം
കൂകി വിളിച്ചു വണ്ടി നീങ്ങി ...
Comments