ഓര്‍മ്മയില്‍ മാത്രമായി
കളിപറയാനും കഥ പറയാനും
ഇല്ലയിന്നു പല്ലില്ലാ മോണകാട്ടി
ചിരിക്കുമാ മുത്തശ്ശിയിന്നു
കോലാകളിലെന്നൊരു കുറവ്
എത്ര പറഞ്ഞാലും തീരുകയില്ല
കഴിഞ്ഞു കൊഴിഞ്ഞോരാ
നാളുകളൊക്കെ പറയാതെ വയ്യ
ഇന്ന് ഉള്ള മുത്തശ്ശിക്ക് വിഡ്ഢിപ്പെട്ടി
വിട്ടു നിവരാനും നേരമില്ല കരഞ്ഞു
തീര്‍ക്കുന്നു സന്ധ്യകള്‍ വാല്‍പ്പുഴു
തിന്നു തീര്‍ക്കുന്നു രാമായണവും
ഭാരതവും ഭാരിച്ച ജോലികലുമില്ലാതെ
ജീവിത ഭാരമെന്നു പറഞ്ഞിരിക്കുന്നു
കാലം പോകുന്നതിനോപ്പം സംസ്ക്കാരങ്ങളും
കൈവിട്ടകലുന്നു അണുകുടുംബത്തിന്റെ
തീര്‍ത്താലും തീരാത്ത ശാപമായി മാറുന്നു
യെന്ത്ര വൈല്‍ക്കരണവും അത് തീര്‍ക്കും
ദുഃഖങ്ങള്‍ ഇല്ല ഇനിയും ആ മുത്തശ്ശി കാലം
ഓര്‍മ്മയില്‍ മാത്രമായി തുടരുന്നു
Comments