കുറും കവിതകള്‍ 529
ലഹരി പകരുന്ന മഞ്ഞുപെയ്യും മലയുടെ മടക്കുകളില്‍ മനം ..!! നുകരും മധുരം വിടരും പൂവുകള്‍ക്കോരാശ്വാസം കുളിര്‍ കാറ്റില്‍ ഇലകളാടി..!! അധിമധുരം പകരുന്നു നയന മനോഹരം ആലപ്പുഴ എന്നുമിന്നും ..!! കുറും കവിതകള്‍ 529 തേടുന്നു മലമുകളില്‍ ഓടിക്കിതച്ചു ആശ്വാസം . തണുത്ത കാറ്റ് കൂട്ടിനു ..!! ഓലപ്പീലി കാറ്റിലാടി . കായലിലെ പായല്‍ വലയില്‍കുടുങ്ങിയൊപ്പം മീനും ..!! കനലുകോരുമിരുമ്പ് ചുവപ്പില്‍ ഉരുകി ഇരുമ്പിന്റെ തന്നെ അടിയേറ്റൊരുങ്ങുന്നു ..!! മഞ്ഞിനേയും മഴയും അതിജീവിച്ചു പൊഴിയാതെ കൈയ്യെത്തി നില്‍പ്പു ഉണ്ണിമാങ്ങ ..!! ഒരു തുള്ളി വീണയെന്‍ ഉള്ളം കുളിര്‍ത്തു.. വാനില്‍ നിന്നുമൊരു കവിത ..!!