Posts

അന്യമാകും നീ ഒരു നാള്‍

Image
അന്യമാകും നീ ഒരു നാള്‍ ചന്തകളില്‍നിന്നും കശാപ്പുകാരന്റെ വായ്തലേറിയ കത്തിക്ക് മുന്നില്‍ തലതഴ്ത്തപെടുംപോളും അവിടെനിന്നും കറി കലങ്ങളിലേറി വീണ്ടും അമാശയങ്ങള്‍ക്ക് പണികൊടുത്തുഅവശിഷ്ടമാകുംപോഴും വീണ്ടും പുല്ലുകള്‍ക്ക് വളമായ മുളച്ചു പുനര്‍ജീവന്‍ കൊള്ളും പോളും ആത്മ നോമ്പരംഏറുന്നു ,അറിയാതെ ഗോമാതെ നീ ശപിക്കല്ലേ അമ്മക്ക് തുണയെകിയ നീയെ. പുതു നാമ്പുകള്‍ തിന്നു അയവിറക്കിയ ഓര്‍മ്മകള്‍ അഗുരിക്കട്ടെ ഇനിയും ഇതു അറിയുവാന്‍ പാഠ പുസ്തകത്തിലെ ചിത്രങ്ങളിലുടെ അവര്‍ അറിയട്ടെ പുത്തന്‍ തലമുറയ്ക്ക് അന്യമായി മാറും നിന്‍ വംശ പരമ്പരകളൊക്കെ നല്‍കിയകന്ന ഔഷധമാം ഷീരവും വിഭൂതികളും പഞ്ചഗവ്യവും എല്ലുകരിയായി രസജത്തിനു നിറമേകി നിന്‍ നിറമറിയിക്കുന്നു മറവി പുതുക്കി .............

നീ

Image
നീ കണ്ണുകളില്‍ ഓര്‍മ്മകളില്‍ ചിരികളില്‍ വിഷാദങ്ങളില്‍ വിചാരങ്ങളില്‍ കനവുകളില്‍ നിനവുകളില്‍ കോവിലുകളില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ വെളിപാടുകളില്‍ ആഹാര നീ ഹാരാതികളില്‍ എവിടെ തിരിഞ്ഞാലും നീ മാത്രമാണ് നീ നീ നീ..................

കാത്തിരുന്നവള്‍

Image
കാത്തിരുന്നവള്‍ വാസന്തത്തെ കാത്തിരുന്നവള്‍ വഴിക്കണ്ണു നട്ടു ചക്രവാളത്തിനപ്പുറം നിറയട്ടെ നിന്‍ കണ്ണുകളില്‍ നിറ വാസന്തത്തിന്‍ മലരുകള്‍ വിരിയട്ടെ നറുമണം മനസ്സിലാകെ വന്നു നിന്‍ കാതില്‍ പറയട്ടെ കിന്നാരം മധുരം നിറയട്ടെ കനവിലെപോലെ നിനവിലും വന്നുപോകും ആ രാവും വിടര്‍ത്തിയകന്നു സ്വപ്നങ്ങളും ഇനിയും വരും വാസന്തം ഇതള്‍ തളിര്‍ക്കും നിന്‍ കാമനകള്‍ക്കായി നെയ്തെടുത്ത പുടവയുമായി വരും അവന്‍ നിനക്കായി കാത്തിരിക്ക നീ **************************************************************** മഴനൂലിന്‍ പ്രിയദര്‍ശിനിക്ക് ഇട്ട കമന്റു കവിതയയപ്പോള്‍ ലിങ്ക് ചുവടെ ചേര്‍ക്കുന്നു http://priyamkd.blogspot.com/2011/07/blog-post_30.html#comment-form

പറയാനുള്ളത്

Image
പറയാനുള്ളത് കാറ്റു പറഞ്ഞതും മഴ പോറു പോറുത്തതും വെയില്‍ നീറ്റി അകന്നതും മഞ്ഞു തണുപ്പിച്ചു കാതിലോതിയതും ,കുയില്‍ പാടിയതും കാക്കയും മൈനയും കരഞ്ഞപറഞ്ഞതും മയിലാടി കാട്ടിയതും ,ആക്കാശത്തിലെ പറവകളും പറഞ്ഞു അകന്നതും വിശുദ്ധമാം അമൃത തുല്യമാം പാലിനെ കാള്‍ വെളുത്തതും ആകാശ നിറങ്ങള്‍ക്കുമപ്പുറം മനസ്സില്‍ തിങ്ങിവിങ്ങുന്നതും സതിയും സാവിത്രിക്കും ശകുന്തളക്കും ഒക്കെ പറയാനുണ്ടായിരുന്നതും നീ പറയാന്‍ ഒരുങ്ങുന്നതും എനിക്ക് നിന്നോടു പറയാനുള്ളതും മറ്റൊന്നുമാല്ലല്ലോ ഇനി ഞാന്‍ എന്തു പറയേണ്ടു എല്ലവര്‍ക്കുമറിവുള്ളതല്ലേ അതേ അത് തന്നെ പ്രണയം, സ്നേഹം

സഞ്ചാരി

Image
സഞ്ചാരി അറിയാതെ കണ്ണു കളുടക്കി മഴക്കാര്‍യേറിയ മാനത്തെ മഴവില്ലിന്റെ മാന്ത്രികതയിലായ് ഒഴുകിയകന്ന പുഴയും അത് തന്ന മറക്കാനാവാത്ത ഋതു വസന്തങ്ങളും മായിച്ചിട്ടുമായാതെ അവളുടെ മുള്‍ മുനയെറ്റ നോട്ടവും ഒട്ടി നനഞ്ഞ മെയ്യിലെ ജലകണങ്ങള്‍ മുത്തു മണികള്‍ പോലെ മിന്നി ,ഇന്ന് എന്റെ മനസ്സുപോലെ ഈ പുഴയും അരികിലുടെ കടന്നുപോയ ഒട്ടിയ കവളും ഉന്തിയ എല്ലിന്‍ കുടുമായി അവളും എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു കാലം മായിച്ചാലും മായാത്ത വേദന സമ്മാനിച്ച്‌ അങ്ങിനെ ഒന്നുമറിയാതെ കടന്നകലുന്നു ഒരു സഞ്ചരിയായ് തോളിലെ സഞ്ചിയും പേറി നടപ്പ് തുടങ്ങി ഇനിയും കാതങ്ങള്‍ നടക്കുവാനുണ്ടല്ലോ ............

അക്ഷിണമാര്‍ന്നത്‌

Image
അക്ഷിണമാര്‍ന്നത്‌ ടിക്ക് ടിക്ക് കാതുകളില്‍ ശബ്ദം മന്ത്രിക്കുംപോലും അസുയഉണര്‍ത്തുന്ന നിന്നിലെ ഇണപിരിയാത്ത താളാത്മകമാര്‍ന്ന ചുവടുവെപ്പുകള്‍ ആരോടും പരിഭവമില്ലാതെ നിസ്വര്തമാര്‍ന്ന സേവനം , ഉള്ളില്‍ ആത്മസമര്‍പ്പണ മനോഭാവം ഏവര്ക്കുമാതൊരു മാതൃക ഒരു നോക്ക് നിന്നെ നോക്കി അകലാത്തവരുണ്ടോ നിത്യ നയിമിത്യമാം ജീവിത ചര്യയിലായി നിന്നെ നോക്കി പരാതിപറയുന്നു എല്ലാവരും തീരെ സമയമില്ല സമയമില്ലന്നു നിന്‍ മിടിപ്പ് എന്നുള്ളിലുമറിയുന്നു ഹൃത്തില്‍ നീ യുഗ യുഗങ്ങള്‍ കഴിയുകിലും  നിന്റെ ഭാവരൂപങ്ങള്‍ എപ്പോഴും മാറുകിലും നീ ഘടിക്കാരമായി സമയത്തെ ഉറ്റുനോക്കി  കഴിയുന്നു *************************************************************************** http://minu-devapriya.blogspot.com/2011/07/blog-post_30.html?showComment=1312024536177#c7951624527287193985 ദേവ പ്രിയയുടെ കവിത വായിക്കവേ അറിയാതെ ഞാനും എഴുതി പോയി മുകളിലെ ലിങ്ക് നോക്കുക

ഞാന്‍ സനാതനനന്‍

Image
ഞാന്‍ സനാതനനന്‍ എനിക്കു മുഖത്തിന്‍ മോടിയില്‍ വിശ്വാസമില്ല ആഹരനീഹാരാതികളില്‍ ഒട്ടു ശ്രദ്ധയില്ല ആര്‍ക്കു വേണ്ടി ജനിച്ചു ആര്‍ക്കുവേണ്ടി മരിക്കണം ഭാന്തമാര്‍ന്ന ചിന്തകള്‍ ആരോടും പങ്കിടുന്നതില്‍ രസം കണ്ടെത്തുന്നില്ല സ്വന്തമെന്നു പറയാന്‍ ഒരുനാടില്ല വീടില്ല ഈ ഭൂമിയിലെ ഈ നീലാകശമാണെനിക്കിഷ്ടം   അതിനു അതിരുകള്‍ ആരും തീര്‍ക്കില്ലല്ലോ ബന്ധ സ്വന്തങ്ങള്‍ക്കോ വര്‍ണ്ണ വര്ഗ്ഗത്തിലോ ഒരു നോട്ടവുമില്ല നിങ്ങള്‍ ആട്ടി പായിച്ചു ചാട്ടവാറിനടിച്ചു   വേദനയെന്നത് എനിക്കറിയില്ല അതെ ഞാന്‍ ഞാന്‍  ഞാനാണ് ഞാന്‍ സനാതനന്‍ ജനിമൃതികള്‍ക്കിടയില്‍ ഒരു നാഴികക്കല്ല് എനിക്ക് മരണമില്ല