ഉണരുന്ന ഉണ്മ

ഉണരുന്ന ഉണ്മ

ഉറങ്ങി ഉണർന്നപ്പോൾ 
ഉറക്കത്തിലെ ഇറക്കത്തിൽ 
ഉലച്ചു പോയ സ്വപ്നത്തിന്റെ 
ഊരി പോയ ചിറകിൽ നിന്നും 

ഉഴറി വീഴും നേരം അറിഞ്ഞു 
ഉലകത്തിന്റെ സത്യമെത്ര 
ഉപ്പു മുറിവിൽ പുരട്ടും പോലെ 
ഉണരുന്നു ഉള്ളിൽ നിന്നും ഉണ്മ 

ഉടുപ്പു മാറുന്ന കാറ്റു പോലെ
ഉലയും വികാരങ്ങൾ ഓരോന്നും,
ഉടയും മനസ്സിൻ കണ്ണാടിയിൽ
ഉയരും വീണ്ടും പ്രകാശ നാളം.

ഉതിരും നിമിഷങ്ങൾ ഓർമ്മയാക്കി
ഉഷസ്സിന്റെ വെളിച്ചം കൂട്ടിനുണ്ട്,
ഉൾക്കണ്ണു തുറന്നു നടന്നു പോയാൽ
ഉറപ്പായ വഴികൾ തെളിഞ്ഞു നിൽക്കും.

ജീ ആർ കവിയൂർ 
02 08 2026
( തിരുവല്ല, കവിയൂർ)


Comments

Anonymous said…
great presentation
no other words sir

I am proud of you
nurungukal said…
ശിവൻ സുധാലയം
nurungukal said…
sivan സുധാലയം

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം