രവിചന്ദ്രിക

രവിചന്ദ്രിക

രവിചന്ദ്രിക യുക്തമാം വേളയിലായി
മനസ്സിൻ തന്ത്രിയിലുണരും പ്രഭാവമേ
സംഗീത സാന്ദ്രമാം പുണ്യതീർത്ഥമേ
സ്വരരാഗ പീയൂഷമേ രഞ്ജിനിയേ

തമസെല്ലാം മായ്ക്കും നിൻ മൃദുഹാസം
മനസ്സിൽ പെയ്യും നാദവർണ്ണവർഷം
ശ്രുതി ചേരും ഗാനത്തിൻ ജീവധാര
നിൻ ശ്രുതിയിൽ അലിയുന്നോരീ സന്ധ്യയും

രാഗാർദ്രമായൊരീ രാവിൻ തീരത്ത്
തളരാതെ പാടും എൻ വിരൽത്തുമ്പുകൾ
ഹൃദയസംഗീതമായ് നീ പടരുമ്പോൾ
മേഘങ്ങളെല്ലാം മഴയായ് പൊഴിയുന്നു

നിശ നിശ്ശബ്ദമായി കേൾക്കുമീ പാട്ട്
ഉള്ളിന്റെയുള്ളിൽ ഒരു പൊൻപ്രകാശം
ഈ പ്രണയതാനങ്ങൾ എന്നിൽ നിറയേ
അമൃതായൊഴുകുന്നു നിൻ നാദധാര

കാലങ്ങൾ മാഞ്ഞാലും മായാത്ത ഗാനം
മനസ്സിന്റെ കോണിൽ എന്നും തങ്ങുമല്ലോ
വർണ്ണങ്ങളീണം മീട്ടുമീ വേളയിൽ
നിന്നോർമ്മ മാത്രമായ് ശേഷിക്കുമെല്ലാം


ജീ ആർ കവിയൂർ 
02 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം