കലിത്തുള്ളിയ കർക്കിടകം
കലിത്തുള്ളിയ കർക്കിടകം
കർക്കിടകം കറുത്തുവന്നു
കലിതുള്ളി പെയ്തു വർഷം
കവിഞ്ഞൊഴുകി ആറും തോടും
കൂരയിലും വഴികളിലും നിറഞ്ഞു
കഞ്ഞികലം അടുപ്പത്തു വെക്കാൻ
കഴിയാതെ ജനം നട്ടംതിരിഞ്ഞു
കടലണയും പോലെ മഴ തുടർന്നു
കാറ്റടിച്ചു മരങ്ങൾ ഉലഞ്ഞു
കരച്ചിലുകൾ കേട്ടു നാടെങ്ങും
കഷ്ടപ്പാടിൽ ആണ്ടു ഗ്രാമങ്ങൾ
കരിമേഘം വാനം മൂടിനിന്നു
കരുണയില്ലാതെ മഴ പെയ്തൊഴിഞ്ഞു
കളിചിരികൾ എങ്ങോ മറഞ്ഞുപോയി
കണ്ടുനിന്നു പ്രകൃതി തൻ കളി
കണ്ണീരിൽ മുങ്ങി മാതാക്കൾ
കാത്തിരിപ്പൂ വെളിച്ചത്തിനായ്
ജീ ആർ കവിയൂർ
03 08 2026
( തിരുവല്ല, കവിയൂർ)
Comments