ആത്മരാഗമായ് ദേവമനോഹരി

ആത്മരാഗമായ് ദേവമനോഹരി
ആരറിവു നിൻ മായാലീലകൾ
ആരോടു പറയുമീ കാര്യങ്ങളൊക്കെ
ആശ്വാസം തോന്നും ഈ കാഴ്ച വസന്തം
ആകെ മനസ്സിന്നൊരാനന്ദം

ആഴിയിൽ കഴിയും ഭഗവാനേ
ആനന്ദ അനന്തനിൽ പള്ളികൊള്ളും
ആശ്വാസമേകും വിശ്വത്തിനാകെ
അതുകണ്ടു പാടുന്നു ദേവമനോഹരിയിൽ

സ രി ര മ പ ധ നി സ
സ നി ധ നി പ മ രി സ

ആടി പാടുന്നു മനം വീണ്ടും വീണ്ടും
ആരവമില്ലാത്ത തീരങ്ങളിൽ
ആരെയോ തേടുന്നു രാഗങ്ങളും
ആത്മവിശുദ്ധിയാം മന്ത്രമായി
ആഴത്തിൽ പെയ്യുമീ താളങ്ങളും

ആർദ്രമായ് പെയ്യുമീ സംഗീത ധാര
ആത്മാവിൻ ഉള്ളിൽ തെളിയും ദീപ്തി
ആധിയും വ്യാധിയും അലിയും നിമിഷം
ആലയം പൂകും ശ്രീചരണങ്ങളിൽ

ജീ ആർ കവിയൂർ 
03 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം