നിലനിൽപ്പിനായി ചിറക് വിടർത്തുക
നിലനിൽപ്പിനായി ചിറക് വിടർത്തുക
നൊമ്പരങ്ങൾ ഒക്കെ
ഒളിപ്പിക്കുന്നതെന്തേ?
ഓളങ്ങളിൽപ്പെട്ട്
ഒഴുകിനടക്കുന്ന ജീവിതം.
ഭാഗ്യനിർഭാഗ്യങ്ങളുടെ
ആകത്തുകയായി മാറിയത്,
ഹസ്തരേഖകളെ നോക്കി
ഉരുകിയിട്ടെന്ത് കാര്യം?
ചിരിച്ച് തള്ളുക ഈ വക
ചിന്തകളൊക്കെ വീണ്ടും,
ചിതറിയവയൊന്നും
കാര്യമാക്കാതെ.
ഹൃദയത്തിൽ ഒരു ശാന്തി
പകർന്ന്,
പുതിയ വെളിച്ചത്തിൽ
ആശയങ്ങളുടെ ഗതിമാറും വരെ
നിലനിൽപ്പിനായി
ചിറക് വിടർത്തി ഉയരുക
വിജയലക്ഷ്യത്തോടെ.
ജീ ആർ കവിയൂർ
03 08 2026
( തിരുവല്ല, കവിയൂർ)
Comments