കാറ്റിന്റെ വിരലുകൾ

കാറ്റിന്റെ വിരലുകൾ

കാറ്റിന്റെ വിരലുകൾ മെല്ലെ
ഇലകളെ തഴുകിപ്പോയി,
മരങ്ങൾ മൗനഗാനങ്ങൾ
ആകാശത്തേക്ക് ഉയർത്തിനിന്നു.

തൊടാനാകാത്ത സ്നേഹമെന്നോണം
സുഗന്ധം വഴിയറിയിച്ചെത്തി,
കാണാത്ത സ്പർശത്തിന്റെ ഭാഷ
ഹൃദയത്തിൽ പൂത്തുലഞ്ഞു.

പിടിച്ചുവെക്കാൻ നോക്കിയതെല്ലാം
കാലം നിശ്ശബ്ദം കൊണ്ടുപോയി,
പങ്കുവെച്ച നിമിഷങ്ങൾ മാത്രം
നിത്യതയിൽ പൂവായി നിന്നു.

ജീ ആർ കവിയൂർ 
02 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം