ഗുരുവായൂരപ്പ ഭക്തിഗീതം
ഗുരുവായൂരപ്പ ഭക്തിഗീതം
ഓരോ ആളിലും നിൻ രൂപം കാണാൻ,
ഓർമ്മയിൽ തവ മന്ത്രം സൂക്ഷിക്കാൻ,
സ്നേഹത്തിൻ വഴി നമ്മെ പഠിപ്പിച്ച,
ഗുരുവായൂരപ്പനെ വന്ദിപ്പൂ.
ആരു വിളിച്ചാലും ഓടിയെത്തും,
ആപത്തിൽ എന്നും തുണയായി നിൽക്കും,
കിഴക്കേ നടയിൽ വെളിച്ചമായ് തെളിയും,
കണ്ണന്റെ കരുണ നമ്മെ കാത്തിടും.
കുറുമ്പുകൾ കാട്ടും ഉണ്ണിക്കണ്ണാ,
മനസ്സിൽ ശാന്തി തരും എൻ ഭഗവാനേ,
പീലിമുടി ചൂടിയ നിൻ രൂപം,
എന്നെന്നും കൺകുളിർക്കെ കണ്ടീടാം.
പട്ടുടയാട ചാർത്തിയ കണ്ണാ,
രുദ്രതീർത്ഥക്കരയിലെ പുണ്യമേ,
കൈതൊഴുതു നിൽക്കുന്നു നിൻ മുന്നിൽ,
കാത്തരുളേണമേ ഗുരുവായൂരപ്പാ.
ജീ ആർ കവിയൂർ
02 08 2026
( തിരുവല്ല, കവിയൂർ)
Comments