മാതാ സുമിത്രയുടെ ത്യാഗം
മാതാ സുമിത്രയുടെ ത്യാഗം
ത്യാഗത്തിൻ നിറകുടമേ സുമിത്ര അമ്മേ,
ശാന്തത തൻ പ്രതീകമേ രാമപ്രിയേ,
ലക്ഷ്മണ ശത്രുഘ്ന മാതാവേ സാദരം,
പാദങ്ങളിൽ കൂപ്പുന്നു കൈകൾ ഞങ്ങൾ.
സുമിത്രയെ ത്യാഗരൂപമേ
മാത്രയിൽ അറിയുക മിത്രമേ
കാനനം പൂകും രാമന്റെ കൂടെയായ്,
മകനെ അയച്ചൊരു മാതൃത്വമേ,
ലക്ഷ്മണനോട് നീ ചൊല്ലിയ വാക്കുകൾ,
ധർമ്മത്തിൻ പാതയിൽ കാവലായീ.
സുമിത്രയെ ത്യാഗരൂപമേ
മാത്രയിൽ അറിയുക മിത്രമേ
"രാമനെ രാമനായ് കാണുക കാട്ടിലും,
സീതയെ എന്നെപ്പോൽ കരുതുക നീ,
അയോധ്യയത്രേ ഈ കാടുകൾ നിനക്ക്",
എന്നോതിയ അമ്മ തൻ വാത്സല്യമേ.
സുമിത്രയെ ത്യാഗരൂപമേ
മാത്രയിൽ അറിയുക മിത്രമേ
അഹങ്കാരമില്ലാതെ സ്നേഹം വലിച്ച്,
അധികാരമോഹങ്ങൾ ദൂരെ തള്ളി,
സഹോദര സ്നേഹത്തിൻ ദീപം കൊളുത്തി,
നിശബ്ദ ത്യാഗത്തിൻ രൂപമായി.
സുമിത്രയെ ത്യാഗരൂപമേ
മാത്രയിൽ അറിയുക മിത്രമേ
നിൻ വഴി പിന്തുടർന്നീടട്ടെ മക്കൾ,
നന്മതൻ വെളിച്ചം നിറയട്ടെ മണ്ണിൽ,
സുമിത്ര തൻ അമ്മതൻ അനുഗ്രഹത്താൽ,
ധർമ്മവും ശാന്തിയും വാഴട്ടെ വീടുകളിൽ.
സുമിത്രയെ ത്യാഗരൂപമേ
മാത്രയിൽ അറിയുക മിത്രമേ
ശ്രീരാമ നാമത്തിൻ പുണ്യവുമായ്,
എന്നെന്നും വാഴുന്നു അമ്മ തൻ ഓർമ്മകൾ,
ത്യാഗത്തിൻ നിത്യമാം ദീപമായ് നീ,
ഞങ്ങളുടെ ഹൃദയത്തിൽ വാണീടുക.
സുമിത്രയെ ത്യാഗരൂപമേ
മാത്രയിൽ അറിയുക മിത്രമേ
ജീ ആർ കവിയൂർ
02 08 2026
( തിരുവല്ല, കവിയൂർ)
Comments