നിലാവിനോട്
നിലാവിനോട്
നിലാവിനോട് എന്തേ നിഴൽ പിണങ്ങിയത്?
നിദ്രയ്ക്ക് ഭംഗം വന്നതോ അറിയില്ലല്ലോ. നമ്രതയോടെ പ്രാർത്ഥനയിൽ മുഴുകി,
നോക്കിയിരിക്കെ പൂജാബിംബമായ് മാറിയത്.
നിശീഥിനിയുടെ നിശ്ശബ്ദം നെഞ്ചിൽ നിറഞ്ഞപ്പോൾ, നിറമാർന്ന നൊമ്പരം നനവായ് പടർന്നു. നിത്യസ്മരണകൾ നാഡികളിൽ നൃത്തമാടി, നിമിഷങ്ങൾ
നിശ്വാസമായി നീണ്ടുപോയി.
നക്ഷത്രങ്ങൾ നന്മയുടെ നൂലിഴ നെയ്തപ്പോൾ, നാദബ്രഹ്മം നഭസ്സിൽ നിറഞ്ഞൊഴുകി. നവമലരിൻ നറുമണം
നാവിൽ തഴുകി, നന്ദനവനത്തിന്റെ നിഴലായ് മനസലഞ്ഞു. നേർത്ത കാറ്റിൻ നുണസ്പർശം നന്മ പകർന്നു, നിറവിന്റെ നാദം നയനങ്ങളിൽ തുളുമ്പി.
നിഗൂഢമായ നൊമ്പരം
നിശ്ചലമായപ്പോൾ,
നിർമലസ്നേഹം
നിത്യദീപമായി ജ്വലിച്ചു.
ജീ ആർ കവിയൂർ
03 08 2026
( തിരുവല്ല, കവിയൂർ)
Comments