ചെറുവെളിച്ചമാകൂ
ചെറുവെളിച്ചമാകൂ
(പല്ലവി)
സൂര്യനാകാൻ കഴിയില്ലെങ്കിൽ,
ചെറുദീപമായ് തെളിഞ്ഞീടൂ.
ചുറ്റുമുള്ള ഇരുളകറ്റാൻ,
സ്നേഹവെളിച്ചം പകർന്നീടൂ.
(ചരണം 1)
രാമനാകാൻ കഴിയില്ലെങ്കിൽ,
ധർമ്മപാതയിൽ നടന്നീടൂ.
നല്ല വാക്കിൻ പൂക്കളാലേ,
നന്മയുടെ ഗാനം പാടീടൂ.
(ചരണം 2)
കൃഷ്ണനാകാൻ കഴിയില്ലെങ്കിൽ,
മീരാഭക്തി ഹൃദയത്തിലാക്കൂ.
സ്നേഹമെന്നൊരു ദീപം തെളിച്ച്,
കരുണയുടെ വഴി കാട്ടീടൂ.
(ചരണം 3)
വള്ളമാകാൻ കഴിയില്ലെങ്കിൽ,
തോണിക്കാരനായ് കൈ നീട്ടൂ.
മുങ്ങിടുന്ന മനസ്സുകൾക്കായ്,
പ്രതീക്ഷയുടെ തീരം കാട്ടൂ.
(ചരണം 4)
ദൈവമാകാൻ കഴിയില്ലെങ്കിൽ,
നല്ല മനുഷ്യനായ് ജീവിക്കൂ.
മനസ്സിനുള്ളിലെ മൃഗത്വമൊക്കെ,
സ്നേഹത്താലേ കഴുകീടൂ.
(അവസാനം)
വലിയവനാകാൻ നോക്കേണ്ട,
നല്ലവനായി മാറീടൂ.
ഒരു ഹൃദയം പുഞ്ചിരിക്കാനായ്,
ഒരു ചെറുവെളിച്ചം തെളിയിക്കൂ.
ജീ ആർ കവിയൂർ
05 08 2026
(തിരുവല്ല, കവിയൂർ)
Comments