മണിയുടെ പ്രതിധ്വനി

മണിയുടെ പ്രതിധ്വനി

ക്ഷേത്രമണി മുഴങ്ങിയപ്പോൾ,
പ്രഭാതം മിഴി തുറന്നുനിന്നു,
കാറ്റിൻ ചിറകിലേറി നാദം
ദൂരങ്ങളിലേക്ക് ഒഴുകിപ്പോയി.

ശബ്ദം മാഞ്ഞ നിമിഷത്തിലും
സ്പന്ദനം ഉള്ളിൽ തുടർന്നിരുന്നു,
മൗനത്തിന്റെ ആഴങ്ങളിൽ
പ്രാർത്ഥന പൂത്തുലഞ്ഞിരുന്നു.

മുഴങ്ങിയത് മണിയല്ല,
ഉണർന്നത് മനസ്സായിരുന്നു,
ഒരു ചെറു നാദത്തിനുള്ളിൽ
അനന്തം തെളിഞ്ഞുനിന്നു.

ജീ ആർ കവിയൂർ 
02 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം