സ്നേഹത്തിന്റെ പഴയ കഥ
ഇന്നും ഞാനോർക്കുന്നു
ആ നാളുകളുടെ മധുരിമ
പൊയ്‌പോയ വസന്തത്തിൻ
വർണ്ണങ്ങളുടെ അനുഭൂതി
പൂക്കൾ പൊഴിഞ്ഞ ഭൂവിൽ
മഴ തുള്ളികൾ കണ്ട നിമിഷം
കാറ്റിൻ ഓളങ്ങൾ കൊണ്ടുവന്ന
പഴയ നാളുകളുടെ ഓർമ്മ
ആമ്പലുകൾ വിരിഞ്ഞകൂളവും
വിതുമ്പുന്ന പുഴയും ചിരിച്ച
സ്നേഹത്തിന്റെ നൊമ്പരങ്ങളിൽ
സുഗന്ധമുള്ള പൂമുറ്റം
സൂര്യനെ കാണാനില്ലാതെയുള്ള
പ്രകാശം നിറഞ്ഞ രാവുകൾ
സ്നേഹത്തോടെ സ്മരിക്കുന്ന
സ്നേഹത്തിന്റെ പഴയ കഥ
ജീ ആർ കവിയൂർ
05 07 2024
Comments