ഹൃദയമേ! ഏറ്റു പാടുക

മനസ്വനി നീ പാടും ഗീതം 
ഒഴുകി വരുന്നത് കേട്ടാലോ
പൈപാലു പോലെ മധുരം
രാഗാനുരാഗമറിയാത്ത എൻ 
ഹൃദയ തന്തികൾ മുറുകുന്നു

മനോരഥത്തിൽ നീ നിത്യം
കിനാവായ് പദ്മദളങ്ങളായ് 
വിരിയിക്കുന്നുവല്ലോ 
മോഹത്താൽ മയങ്ങുന്നുവല്ലോ

ഇരുളും വെളിച്ചവും നീയാണ്
ആശയും ആവേശവും നീയാണ്
കോകില നാദധാരകളിൽ
മുരളീരവങ്ങളിൽ കേൾക്കുന്നു
നിന്നെക്കുറിച്ച് മാത്രമായി 

വേദന പകരും കണ്ണീരോപ്പി 
മണ്ണിന്‍റെ മാധുര്യമായ്
മാതാവിൻ കരളാലനമായ്
സ്നേഹവുമായി നീ വന്നു,

നിൻ സ്വര വസന്തം തീർക്കുന്നു 
ഹൃദയത്തിൻ താളങ്ങൾ ഉണർത്തി,
ഹൃദയമേ! ഏറ്റു പാടുക അമൃതം
പെയ്യുമാ നിന്‍ പ്രണയ ഗാനമിന്നും

ജീ ആർ കവിയൂർ
23 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “