നോവുന്നു ഉള്ളകം
നോവുന്നു ഉള്ളകം
പ്രണയത്തിൻ സുന്ദര കുടിരം
തീർത്തവനെ നിന്നെ നിറ മിഴികളോടെ ഓർക്കുന്നു ഇപ്പോഴും മറക്കാനാവില്ല
നിനക്കു സമ്മാനമായി ലഭിച്ചതോ
കരം ചേദനം
ആരുമെന്തെ അറിയാതെ പോകുന്നുവല്ലോ
നിൻ ത്യാഗോജ്വലമായ പ്രവർത്തികൾ
വെണ്ണ കല്ലിൽ വീണ കണ്ണു നീരും
ചോരപ്പാടും കണ്ട് യമുനപോലും കേഴുന്നു
അംബര ചുംബിയാം താജെ നിന്നെ
കാണുമ്പോൾ
എൻ്റെ സന്തോഷം പെട്ടന്ന് കെട്ടടങ്ങുന്നു
എങ്ങിനെ പറയാതിരിക്കാനാവില്ലയീ ദുർവിധി
ജീ ആർ കവിയൂർ
28 07 2024
Comments