കാത്തിരിപ്പു നിനക്കായ്
കാത്തിരിപ്പു നിനക്കായ്
എന്നും എന്നും കൊതിയോടെ
കാത്തിരിപ്പു നിൻ്റെ സ്നേഹ സാമീപ്യത്തിനായ്....
പാപികൾക്കായി ക്രൂശിതനായ
നന്മകളുടെ പ്രതിരൂപമേ
അങ്ങയുടെ നാമമെന്നും
കാതുകൾക്ക് ആശ്വാസമേ
എന്നും എന്നും കൊതിയോടെ
കാത്തിരിപ്പു നിൻ്റെ സ്നേഹ സാമീപ്യത്തിനായ്....
ആഴിയുടെ മുകളിലൂടെ
ആനന്ദത്താൽ നടന്നവനേ
അകതാരിൽ നിറഞ്ഞു നിത്യം
നിൽപ്പവനെ കരുണാമയനേ
എന്നും എന്നും കൊതിയോടെ
കാത്തിരിപ്പു നിൻ്റെ സ്നേഹ സാമീപ്യത്തിനായ്....
ജീ ആർ കവിയൂർ
02 07 2024
Comments