മൊഴി മലർ ( ലളിത ഗാനം)

മൊഴി മലർ ( ലളിത ഗാനം)

നീ പറഞ്ഞ വാക്കുകളൊക്കെ
ഇന്നും മുഴങ്ങുന്നു കാതിൽ
മധുരം പൊഴിക്കും നിൻ
മൊഴി മലരുകളുടെ നറു വസന്തം

എങ്ങും തിരിഞ്ഞു നോക്കിയാലും 
നിൻ മുഖം മാത്രം കാണുന്നു കണ്ണേ
ഞാനെഴുതും വരികളിൽ
നിന്നെ കുറിച്ച് മാത്രമായി

പാടി കേൾക്കുവാൻ 
ചെവിയോർത്ത് നിന്നു 
കാറ്റിൻ്റെ മർമ്മരത്തിലും
മഴയുടെ താളത്തിലും നിൻ സ്വരമാധുരി

എന്തേ ഇങ്ങിനെ മനസ്സിൽ 
പൂത്തുലഞ്ഞു അനുരാഗത്തിൻ പൂനിലാവ് 
വരിക വരിക ഇനി ആവില്ല 
ഈ വിരഹത്തിന് ചൂടേൽക്കുവാൻ

ജീ ആർ കവിയൂർ
03 07 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ