കണ്ണും പൂട്ടിയുറങ്ങുറങ്ങ്
കണ്ണും പൂട്ടിയുറങ്ങുറങ്ങ്
കണ്ണിൻ മണിയേ നീ
കണ്ണീരണിയിക്കാൻ
കഴിയുകയില്ലെനിക്ക്
കണ്ണും പൂട്ടിയുറങ്ങുറങ്ങ്
ഉണരുമ്പോഴും നിനക്ക്
അമ്പിളിയമ്മാവനെയും
അല്ലിയാമ്പലും പിന്നെ
അണ്ണാറക്കണ്ണനും
പൂവാലി പശുവിനെയും
കാട്ടിത്തരാം
കണ്ണും പൂട്ടിയുറങ്ങുറങ്ങ്
കണ്ണിൻ മണിയേ നീ
വിശക്കുമ്പോഴായി
പാലും വെണ്ണയും
പഴവും പായസവും
ആവോളം നൽകാം
കണ്ണും പൂട്ടിയുറങ്ങുറങ്ങ്
കണ്ണിൻ മണിയേ നീ
ഉണരുമ്പോഴായി
ഉണ്ണി കുട്ടനും കൂട്ടായി
ഉണ്ണികളൊക്കെ വന്നു
കണ്ണാരം പൊത്തിയും
മണ്ണപ്പം ചുട്ടുകളിക്കാൻ
കണ്ണചിരട്ടയും കൊണ്ട് തരാം
കണ്ണും പൂട്ടിയുറങ്ങുറങ്ങ്
കണ്ണിൻ മണിയേ നീ
കാവിലെ ഉത്സവത്തിന്
കൊണ്ട് പോയി വേല
കളികളും പീപ്പിയും
കളിപ്പാട്ടങ്ങളും
കടല മിഠായും ഏറെ
മധുര മുള്ളവയൊക്കെ
വാങ്ങിത്തരാം ഇപ്പൊൾ
കണ്ണും പൂട്ടിയുറങ്ങുറങ്ങ്
കണ്ണിൻ മണിയേ നീ
ജീ ആർ കവിയൂർ
29 07 2024
Comments