പറഞ്ഞത് എന്ത്
പറഞ്ഞത് എന്ത്
കണ്ണുകൾ കണ്ണുകൾ തമ്മിലിടഞ്ഞു
ഹൃദയം ഹൃദയത്തോട് പറഞ്ഞതെന്ത്
മുകിൽ മലയോടും നദി പുളിനത്തോടും
പുഴ കടലിനോടും തിരകൾ കരയോടും
പറഞ്ഞതെന്ത് പറഞ്ഞത് എന്ത്
പൂവിനോട് പൂമ്പാറ്റയും
കാറ്റ് മുളം കാടിനോടും
പഴ്‌മുളം തണ്ട് ചുണ്ടുകളോടും
മാരിവില്ല് മഴയോടും
പറഞ്ഞതെന്ത് പറഞ്ഞത് എന്ത്
കണ്ടിട്ടും കാണാതെ പോകാനാകുമോ
കവിയത് കുറിച്ചൂ മനസ്സിൽ കുറിച്ചു
കവിഞ്ഞോഴുകി വിരൽത്തുമ്പിൽ
കവിതയായി പാടിയത്
പ്രണയാക്ഷരങ്ങളല്ലോ
ജീ ആർ കവിയൂർ
07 07 2024
Comments