വസന്തമായ് വരുമോ

വസന്തമായ് വരുമോ


മഴ പെയ്തുതോർന്ന നേരം
മണ്ണിൻമണംപരന്നവേളയിൽ 
മനസ്സിലോർമ്മകൾ കുളിരുകോരി
മഞ്ഞവെയിൽ ചായുമ്പോളായ്
മന്ദസ്മിതംപൂക്കുംചെഞ്ചൊടികളിൽ 
മധുരനൊമ്പരം.

നിന്നിൽപെയ്ത മഴയോ, 
നനവുള്ള മിഴികളിൽ 
കണ്ടൊരുസ്വപ്നമോ
എൻമിഴിമുനകളിൽ
കാഴ്ചകൾ പുനർജനിക്കുന്നുവോ!

മഴക്കാറ്റിൻതാളത്തിൽ 
നിഴൽവീശുമുകിലൊരുക്കമോ
വീണ്ടും നോവറിയിക്കാനുള്ള ഭാവമോ
ഈ മിന്നൽത്തിളക്കം,
ഇനിയൊരു വസന്തമായ് വരുമോ?.

ജീ ആർ കവിയൂർ
12 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ