മൊഴിയു പ്രിയതെ (ലളിത ഗാനം)
മൗനമാണോ നിനക്കേറെ ഇഷ്ടം
മനസ്സിൽ മായാതെ
നിൽക്കുന്നതെന്താണ്
മൊഴിയു പ്രിയതെ
മിഴികളിൽ ഒളിയുന്ന
വേദനകൾ എന്തോ
അനുരാഗത്തിന്റെ
രഹസ്യം തുറന്നീടുമോ
നിന്റെ നിശ്വാസത്തിൽ
ഞാനുണ്ടെന്ന് അറിയുന്നു
പക്ഷേ നിനക്ക്
പറയാൻ വാക്കുകളില്ല
സ്നേഹത്തിന്റെ കാതോരം
വരൾച്ചയോ
അവസാനിക്കുന്നത്
എൻ നൊമ്പരങ്ങളിലോ
ചിരിയല്ല മറിച്ചു ചിരിപോലെ തോന്നുന്നതെന്തോ
കണ്ണീരിന്റെ ഗന്ധമണിയുന്ന നിശബ്ദത
ഇനിയും പറയൂ
നീയൊന്നുമറിയുന്നില്ലന്നോ
പറയൂ മൗനം മാത്രം
ഉത്തരമെന്നോ
ജീ ആർ കവിയൂർ
06 07 2024
Comments