ആത്മസ്വരൂപമേ അമ്മേ

ആത്മസ്വരൂപമേ അമ്മേ 


അഴലാറ്റിത്തരുന്നോരംബികേ 
ആറ്റുകാലിൽ വാഴുമംബികേ 
ആറ്റുനോറ്റു വരുന്നോർക്കെല്ലാം 
ആശ്വാസമരുളുന്നോരു ദേവിയമ്മേ

അകതാരിൽ നിത്യം ആനന്ദമരുളും
അണയാത്ത കിടാവിളക്കാണ് അമ്മ
അങ്ങ് അകലത്തു നിന്നുമെത്തുന്നവർക്ക് 
ആശാകേന്ദ്രമാണെന്നും ആറ്റുകാലമ്മ 

അമ്പലത്തിൽ സായംസന്ധ്യയുടെ ശബ്ദം 
അറിയാത്ത മനസ്സുകൾക്കും ആശ്വാസം 
ആറ്റുകാലമ്മെ ധ്യാനിച്ചുനോക്കിയാൽ 
അകലം മാറി നിൽക്കുന്നവർക്കുമാശ്രയം 

കരുതലിന് കരവുമായ് നില്ക്കുന്ന അമ്മ 
കൃതജ്ഞതയുടെ ഉദയരശ്മിയാണ് അമ്മ
വിശ്വാസികളുടെ പ്രാർത്ഥനകേട്ടു 
വിളക്കായ് തെളിയുന്ന ആത്മസ്വരൂപമേ അമ്മേ 

ജീ ആർ കവിയൂർ
14 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ