വായ് പാട്ടും വയലിനും
വായ് പാട്ടും വയലിനും
വായിപ്പാട്ടിനൊപ്പം രാഗത്തിൽ
വയലിനും കൂടെ മീട്ടിടുമ്പോൾ
ഗുരുവും ശിഷ്യനും ഒന്നു പോലെ അടുത്ത് അടുത്തിടുന്നു
സ്വരങ്ങളുടെ തിരമാലകൾ,
താളങ്ങളുടെ മാത്രകൾ
സംഗീതത്തിന്റെ ആഴത്തിലുള്ള
വഴികളിൽ ഒഴുകുന്നു.
കണ്ഠത്തിൽ ഉത്തിരും നാദം
വയലിൻ സ്വരങ്ങൾ ചേർന്ന്
ഒന്നിലൊന്നിന് ബഹുമാനം
ഓരോ രാഗത്തിലും ഒരുമയുടെ തിളക്കം.
വായ്പ്പാട്ടിൻ വയലിൻ ഐക്യം,
സംഗീതത്തിൻ അമൃതധാരയായ്
പ്രണയത്തിൽ ചേർന്ന മാലപോലെ, .
എത്ര പറഞ്ഞാലും തീരാത്ത അനുഭൂതി
ജീ ആർ കവിയൂർ
17 07 2024
Comments