പ്രത്യാശയുടെ കിരണം

പ്രത്യാശയുടെ കിരണം


മിഴിനീർചാലുകൾ
നിളയായിമാറുവതെന്തേ?
ദുഃഖക്കടലിൽ ചേരുവതന്തേ?

സന്ധ്യയാംപൂവു കൊഴിഞ്ഞു,
പകലിൻ്റെ
സ്നേഹമൊഴി
മനസിലിരുൾപരന്നു!

പ്രണയ നിലാവൊഴുകി
നിഴലകന്ന്, 
കുളിർ പടർന്നു.
സ്വപ്നങ്ങൾക്ക് ചിറകുമുളച്ചു.

പുലരിയുടെ 
മൃദുസ്സ്പർശനം,
പുഞ്ചിരി പൂത്തു!ജീവിതവനിയിൽ
പ്രത്യാശയുടെ കിരണം തെളിഞ്ഞു!

ജീ ആർ കവിയൂർ
26 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ