പാട്ടിൻ്റെ വരികളെന്തെ മായുന്നു
പാടാൻ ഒരുങ്ങിയ പാട്ടിന്റെ പല്ലവി
പാടാൻ ഒരുങ്ങിയപ്പോൾ മറന്നങ്ങ് പോയി
ചെമ്പരത്തി ചേലുള്ള ചന്തമുള്ള നിൻ
ചുണ്ടത്തെ ചെറുചിരി മാഞ്ഞതെന്തേ
പുഴയെപ്പോലെ നീ വന്നു പോയോ
പൂക്കൾ പൂത്താലോ പൂക്കാതെയോ
മഴവില്ല് തൊട്ടാലോ കാറ്റുപോലെ
ചിരി മറഞ്ഞതെന്തിന് ഇന്നലെയോ
നിന്നോർമകൾ വന്നടുക്കുമ്പോൾ
മാഞ്ഞ് പോകുന്നുവല്ലൊ വിരഹം
കണ്ണിലെ കിനവുകൾ ചിറകുവിടർത്തി
വിരിഞ്ഞൊരു പ്രണയം പുഷപ്‌മായല്ലോ
മഴ പെയ്താലോ മണ്ണിൽ പൂത്തിടും
ചെമ്പരത്തികൾ തേടി വന്നിടും
പാടാനൊരുങ്ങും നിന്നെക്കുറിച്ച്
പാട്ടിൻ്റെ വരികളെന്തെ മായുന്നു
ജീ ആർ കവിയൂർ
07 07 2024
Comments