മൗനമെന്നൊരായുധം
മൗനമെന്നൊരായുധം
എനിക്കിയുണ്ടായിരുന്നത്
കൊണ്ട് വിപത്തുകളൊക്കെ
വഴിമാറി പോയല്ലോ മെല്ലെ
സ്വപ്നങ്ങൾക്കു വഴിയോരത്തു
ഉറങ്ങാൻ ഇനി ഇടമില്ല
പ്രതീക്ഷകളുടെയരികിൽ
ഒഴുകുന്നൊരഴൽ ചിറകിൽ
പ്രാർത്ഥനകൾക്കു മറുപടി
കാണാനൊരു നേരമുണ്ട്
സന്തോഷത്തിൻ രാഗങ്ങൾ
കാതൊരുങ്ങി കേൾപ്പാൻ
മഴവില്ലിന്റെ നിറത്താലെ
പൂത്തുലഞ്ഞൊരു പ്രഭാതം
പുതിയൊരു സ്വപ്നം വീശും
വിഷമങ്ങൾക്കുകരുത്ത്
മൗനമൊന്നു കനക്കുന്ന
നേരമായീ വിജനതയിൽ
വിരഹാർദ്രമാം വേദന
ജീവിതത്തിൻ സഹൃദയമായ്
സായാഹ്നത്തിന്റെ മറവിൽ
സ്നേഹത്തിന്റെ ചിറകോടെ
അവസാനമാകുവോളം
രാ കൂട്ടിൻ നിറവിലായ്
ജീ ആർ കവിയൂർ
23 07 2024
Comments