മറന്നോണം....
മറന്നോണം....
പാട്ടൊന്നു പാടാം
ചിങ്ങ കുളിരലയേറ്റ്
പൊന്നിൻ കതിരുകൾ
ചാഞ്ചാട്ടം തുടങ്ങിയ നേരം
കൊത്തി പെറുക്കാൻ
കിളികൾ പറന്നെത്തിയല്ലോ
പാട്ട കൊട്ടി കൂകി വിളിച്ചു
പൈതങ്ങൾ വന്നെത്തിയല്ലോ
വിറകടുപ്പിൻ നാളത്തിൽ
ഉരുളിയിലായ് മുത്തശ്ശി
ഉപ്പേരി വറത്തു തുടങ്ങിയപ്പോൾ
മുറ്റത്ത് കടുവാകളി മേളം
ആർത്ത് വിളിച്ചു കുട്ടികൾ
ആർപ്പോഴയി ഈറോ ഇറോ
അത്തം വന്നു പത്തിനു
പൊന്നോണം വന്നേ
പുത്തനുടുപ്പും പുത്തരി ചോറൂണിനു
പപ്പടവും പരിപ്പും നെയ്യും
പായസവും കൂട്ടി ഉണ്ടിട്ടു
ഊഞാലാട്ടവും കളികളും
എല്ലാരും ചേർന്ന് പാടി
മാവേലി നാടു വാണീടും കാലം
മനുഷ്യർ എല്ലാം ഒന്ന് പോലെ
ഇന്നിൻ്റെ മുറ്റത്തുയില്ലയിപാട്ടും ആരവും
ജീ ആർ കവിയൂർ
19 07 2024
Comments