ആരാരുമറിയാതെ....

ആരാരുമറിയാതെ...


ആരാരുമറിയാതെ നീ
അരികത്തു വന്നുവല്ലോ
അരമണി കിങ്ങിണി വളകൾ 
കിലിങ്ങിയതെന്തെ അറിയാതെ
കേൾക്കാതെ പോയല്ലോ 

പീലി തീരുമുടിയും 
മഞ്ഞപട്ടുടയായയും
ഗോരോജന കുറിയും
കാണാതെ പോയല്ലോ 
കാരുണ്യം തേടുന്നയി
ദാസന് അവിടുന്ന് തന്നെ
ആശ്രയം ഭഗവാനെ

പീയുഷം പകരും 
കോലക്കുഴൽ വിളിയും
എന്തേ കേൾക്കാതെ 
പോയല്ലോ ഭഗവാനെ
എന്തിന് ഈ വിധം 
പരീക്ഷണങ്ങൾ എന്നോട്
അമ്പാടി കണ്ണാ അൻപാർന്നവനെ
കണ്ണാ കണ്ണാ കണ്ണാ.....

ജീ ആർ കവിയൂർ 
25 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “