പറയാതെ പോയൊരെൻ വസാന്തമേ
പറയാതെ പോയൊരെൻ വസാന്തമേ
പറയാതെ പോയൊരെൻ വസാന്തമേ
പരിഭവങ്ങൾ നീ ഗ്രീഷ ചൂടായ്
മാറ്റുന്നുവോ
ശരത്തിൻ നിറമാല നീയില്ലാതെ
മറഞ്ഞിരിക്കുന്നു മിഴിയിലാളും
കാഴ്ചകളും
വേനൽക്കാറ്റിനും നീ മധുരമേകി
നൽകുന്നു നറുഗന്ധമാം രാവുകൾ
സുഖ പകരുന്നു
നീ മഞ്ഞുതുള്ളി പുതച്ചു ആകാശമാകെ
എണ്ണമറ്റ നക്ഷത്രങ്ങൾ കണ്ടു
നമുക്കൊരുമിച്ചു ഇരിക്കാം
വരിയും മൊഴിയും നീ നുകരും കാലം
ഓർമ്മകൾ മാത്രമാകുന്നു
സ്നേഹമേ
മടങ്ങി വരിക വീണ്ടും വസന്തമായ്
ജീ ആർ കവിയൂർ
04 07 2024
Comments