കവിത മഴ പെയ്‌തു
കവിത മഴ പെയ്‌തു
മഴ മേഘങ്ങൾ നിറഞ്ഞു മാനത്ത്
മുത്ത് പോലെ അക്ഷരങ്ങൾ
മനസ്സിൻ മാനത്ത് പെയ്തിറങ്ങി
മധുരമാം നിന്നോർമ്മകൾ നിറഞ്ഞു
മന്ദാരങ്ങൾ പുഞ്ചിരിച്ചു
മയിലുകളും കൂയിലുകൾക്കും
വേഴാമ്പലും സന്തോഷത്തിൽ
ചീവിടുകൾ ശ്രുതി മീട്ടി
മണ്ഡുപങ്ങൾ കച്ചേരി തുടങ്ങി
മണ്ണിൻ ഗന്ധം പകരും നേരം
വിണ്ണിൽ ആഹ്ലാദം അലതല്ലി
കവിയുടെ തൂലിക ഉണർന്നു
നീല മഷിയാൽ പടർന്നു കവിത
ജീ ആർ കവിയൂർ
02 07 2024
Comments