സ്വപ്ന സാമീപ്യം
സ്വപ്ന സാമീപ്യം
നീയാം നിലാവ്
വന്നു പുഞ്ചിരിച്ചു
എൻ മനസ്സിൻ്റെ
ആകാശ വീഥിയിൽ
കാലമാം കരിമേഘങ്ങൾ
മറച്ചുവല്ലോ എന്നിൽ നിന്നും
ഇനി എന്നാണാവോ
നിയാം പൗർണ്ണമി ഉദിക്കുക
നോവിന് മനസ്സിന്നു
ആശ്വാസമായി വന്നു
നീ എൻ വിരൽ തുമ്പിൽ
അക്ഷര മലരാം കവിതയാകുക
നിലാപക്ഷിയുടേ പാട്ടും
ചന്ദന ഗന്ധം പകരും
കാറ്റും എന്നിൽ നിൻ
സ്വപ്ന സാമീപ്യമറിയിച്ചു
ജീ ആർ കവിയൂർ
26 07 2024
Comments