എത്ര പറഞ്ഞാലും തീരാത്ത നിൻ കഥകൾ

എത്ര പറഞ്ഞാലും തീരാത്ത നിൻ കഥകൾ



രാഗങ്ങളേറെ പാടുവാൻ എത്തിയ
രാജഹംസങ്ങളെ നിങ്ങൾ തൻ പാട്ടിൽ 
രാഗാർദ്രമായ് ഭാവങ്ങളേറെയുണ്ടല്ലോ 
രാപകലില്ലാതെ ഈവിധം പാടുവാൻ 
ആരുപാഠിപ്പിച്ചു നിന്നെ പറയു 
ആരോമലേ ആരു പഠിപ്പിച്ചു നിന്നെ 

അഴലുകളെല്ലാമകലുമല്ലോ 
നിൻ പാട്ടു കേട്ടാൽ 
അരികത്തണയുമ്പോൾ അകലെക്കു നീ
ചിറകടിച്ചുയലുന്നതെങ്ങോട്ടു പ്രിയതേ 
ആ പാട്ടുകളൊക്കെ എന്നെയും പഠിപ്പിച്ചിടുമോ
കോത്തിപ്പൊറുക്കാനാവോളം നൽകീടാം  
രാമായണ ശീലുകൾ പാടുക നീ 
ഇനി ഞാനെന്തു പറയേണ്ടൂ നിന്നെക്കുറിച്ചു  
എത്ര എഴുതി പാടിയാലും തിരുകയില്ല 

ജീ ആർ കവിയൂർ
19 07 2024



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “