ജീവിതായനം
ജീവിതായനം
അനുഭൂതി പൂക്കുന്ന മിഴികളിൽ
നോക്കിയിരിക്കെ അറിയുന്നു
നീയാണന്നിതൊക്കെയെന്ന്
ആഴങ്ങളിൽ നിന്നാഴങ്ങളിലേക്ക്
ആഴിയോ ഉഴിയോ അഗ്നിയുമാകാശവും
ആർജിത കർമ്മവും അണയാതെ കാക്കുമീ
അകതാരിൽ വിരിയുമീ രാഗ ദളങ്ങളും
ആത്മ സുഖം പകരുന്ന നിമിഷങ്ങൾ
കേവലം നൈമിഷികമാണെന്നറിഞ്ഞു
കണ്ണൂതുറന്നു നോക്കും മുൻപേ
കടന്നകന്നുവല്ലോ വെറുമൊരു
ജലരേഖയായി മാറുന്നുവല്ലോ
ജീ ആർ കവിയൂർ
12 07 2024
Comments