നീ നൽകി നിമിഷങ്ങൾ ( ലളിത ഗാനം )
നീ നൽകി നിമിഷങ്ങൾ ( ലളിത ഗാനം )
നീ എൻ്റെ സ്മൃതികളിൽ
നീലനിലാവിൻ ചാരുത നൽകി
നിമിഷങ്ങൾ മൗനമായി നീങ്ങിയ
നേരത്ത് വല്ലാത്തൊരു നൊമ്പരം
നിന്റെ പ്രണയത്തിൻ ചിത്രങ്ങൾ
ഇനി ഞാൻ മറക്കുമോ എന്ന് ചോദിച്ചു
മഴവില്ലിൻ നിറമെറെ ചേർത്താൽ
നിന്നെ ഞാൻ കാണുന്നുണ്ടിന്നും
പെയ്തൊഴിഞ്ഞ മേഘമാറ്റത്തിന് പിന്നിലും
നിന്നെ തേടുന്നെൻ നിഴലേകി
ഒരായിരം പൂക്കൾ നിറഞ്ഞ
നിനവുകൾ കൊണ്ടെൻ ഹൃദയം നിറച്ചു
ജീ ആർ കവിയൂർ
03 07 2024
Comments