നിത്യമെൻ വിരൽത്തുമ്പിൽ

വിസ്മൃതിയിലാഴ്‌ത്തിയ
നിന്നോർമ്മകളെന്നിൽ 
നിറച്ചു വിഷാദ മേഘങ്ങൾ
പെയ്യാൻ വിതുമ്പിയെന്നുള്ളം 

വേരുകൾ തേടും നീരുറവ പോലെ
നിന്നെ തേടി എൻ നാൾ വഴികൾ
തീർത്തു നീ വിരഹത്തിൻ സ്വപ്നങ്ങൾ കാതിലനുരാഗ മൊഴികളാൽ 

നിഴലായ് നിന്നെ തേടുമ്പോൾ
നിലാവിൽ നീ തന്നൊരാശ്വാസം
ഇന്നേനാൾ വരേക്കും മറന്നില്ല
നീ എന്നിലുണർത്തിയ അനുരാഗം

കടലാഴം പോലെ നീലിമ പകരും
നിൻ മിഴികളിൽ നിറഞ്ഞു നിൽക്കും
പ്രണയാക്ഷരങ്ങളിന്നും മറക്കാനാവാതെ
കവിതകളായ് നിത്യമെൻ വിരൽത്തുമ്പിൽ

ജീ ആർ കവിയൂർ
23 07 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “