ചിറകറ്റു വീണുവല്ലോ

ചിറകറ്റു വീണുവല്ലോ

രാമഴക്കൊപ്പം ചുണ്ടുകളിൽ
ഹരിനാമ കീർത്തന ശീലുകൾ
വെള്ളി നൂലുകൾ ഒതുങ്ങാതെ
പാറി പറന്നു നടക്കുനേരം
ഓർമ്മകളുടെ ചിറകിലേറി
അമ്പല കുളത്തിലെയല്ലി
ആമ്പലുകൾ പൊട്ടിച്ചെടുത്ത
കുട്ടിയായി മാറുമ്പോഴായി

അവളുടെ കണ്ണിലെ തിളക്കം
അറിഞ്ഞു പല രാവുകളും
ഉറക്കം കെടുത്തിയ വരികൾ
കടലാസും പേനയും തമ്മിലുള്ള 
അടക്കം പറച്ചിലുകൾ കേൾക്കാതെ
പ്രണയാക്ഷരങ്ങൾ നാണത്താൽ 
പീലിവിടർത്തി ആടുന്നേരം 
പകൽ വെളിച്ചം തൊട്ടുണർത്തി
സ്വപ്നത്തിൻ ചിറകറ്റു വീണുവല്ലോ

ജീ ആർ കവിയൂർ
16 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ