രാമഴയായ്

കർക്കിടക രാമഴയായ് 
പെയ്തു നീയെൻ മനസ്സിൻ 
മണിമുറ്റത്തായി മെല്ലെ 
നിൻ കൊലുസിൻ കിലുക്കം

ഇന്നുമെന്നോർമ്മകളിൽ 
കുളിർ കോരി ഉള്ളകം നിറയുന്നു 
വിരഹത്തിൻ നോവിനാൽ
വിരൽത്തുമ്പിൽ വിരിഞ്ഞൊരു 

അക്ഷരപ്പൂവിൻ്റെ വരികൾക്ക്
ഗസൽ പൂവിന്റെ നറുമണം 
എത്ര പാടിയാലും തിരുകില്ല 
ഓമലേ നിന്നെ കുറിച്ച് 

ജീ ആർ കവിയൂർ
18 07 2024
22: 06 




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “