പ്രണയരാഗം മുഴങ്ങി

പ്രണയരാഗം മുഴങ്ങി


പ്രണയാക്ഷരങ്ങൾ 
മൊഴിയും നേരം 
നിൻ മിഴികളിൽ 
ആഴി തിരമാലകൾ 
നുരപതയും അനുരാഗം

മഴയുടെ താളത്തിലും 
മാരിമേഘങ്ങളിൽ
വർണ്ണം വിരിയും 
കവിതകളാൽ മനം തുടിച്ചു

ഇട നെഞ്ചിലെ ഇടക്ക വീണ്ടും 
സോപാന ശ്രുതി ഉണർത്തി 
വിരഹത്തിൻ നോവ് പകർത്തി

ഋതുക്കൾ മാറി മറിഞ്ഞു 
എങ്കിലും ഓർമകളിന്നും
മരണമില്ലാതെ പുതു ജീവൻ നൽകി

അകലും തോറും 
അടുക്കുവാനുള്ള 
മോഹങ്ങൾ ചിറകുവിടർത്തി

 പഞ്ചേന്ദ്രിയങ്ങളിൽ 
അനുഭൂതി പകർന്ന് 
പ്രണയരാഗം മുഴങ്ങി

ജീ ആർ കവിയൂർ
04 07 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ