കാണപ്പെട്ട ദൈവങ്ങൾ
കാണപ്പെട്ട ദൈവങ്ങൾ
ജന്മം തന്നു കർമ്മബന്ധങ്ങളാൽ
ജനിമൃതികളുടെ ഇടയിൽ
ജരാ നരകൾ വന്നാലും ഇവർ
ജനനിയിൽ കാണപ്പെട്ട ദൈവങ്ങൾ
സ്നേഹം പകരാൻ പിറന്നവർ, ഇവർ
പാതയിടങ്ങളിൽ പുഞ്ചിരിയോടെ
പരിസരങ്ങളിൽ സ്നേഹത്തിന്റെ
പൂക്കൾ വിരിയിച്ചവർ
അവരുടെ മിഴികൾ അടഞ്ഞു പോകിൽ
ആകാശത്തിലേക്ക് നോക്കി നമിക്കാം
അവരുടെ ഓർമ്മകളിൽ നിന്ന് ഉരുകി
മനസ്സ് നിറയുന്നു വേദനയാൽ
എന്നും രാത്രിയിൽ നക്ഷത്രങ്ങൾ
ഇവരുടെ കണ്ണുകളായി തിളങ്ങുന്നു
ജീവിതത്തിന് ഒരു അർത്ഥം നൽകാൻ
അവരെ ഓർത്തിരിക്കുന്നു ഞങ്ങൾ
ജീ ആർ കവിയൂർ
08 07 2024
Comments