ജടായുവിൻ്റെ ധീരത
ജടായുവിൻ്റെ ധീരത
കഴുകരാജനാം ജടായു
കണ്ടതോ
മുറയിട്ടുവിളിക്കും സീതയേയും അവളെ
തട്ടിക്കൊണ്ടുപോകും
രാവണനേയും.
ധൈര്യമുണർന്നവൻ
ചിറകിൽ പൊങ്ങിപ്പറന്നു
സീതതൻ സംരക്ഷകനായും.
രഘുകുല നായകൻ ശ്രീരാമൻ,
സീതയെ അന്വേഷിക്കാൻ പോകവേ
ജടായു ജീവൻ നൽകി.
രാമനു വഴി കാണിച്ചും.
ജടായു ധീരതതൻ മാതൃക
ഭയമില്ലായ്മതൻ പാഠപുസ്തകം
മതത്തിനായ് മരിക്കാനും
മടിയില്ലാത്ത ഉദാഹരണം.
ജി ആർ കവിയൂർ
28 07 2024
Comments