രാമ രാമ രാമാ.....

രാമ രാമ രാമാ....

രായകലട്ടെ ഉള്ളിൽ നിന്നും 
രാമ പാദം പൂകാനായ് 
ജപിക്ക നിത്യം മനമേ 
രാമ രാമ പാഹിമാമെന്ന്

രണ്ടു വരങ്ങൾ നൽകി
കൈകേകിക്ക് ദശരഥൻ
മന്ഥരയത് ഓർമ്മിപ്പിച്ചിത്
പതിനാല് സംവത്സരം 
കാടകം പൂകിയല്ലോ
രാമ രാമ പാഹിമാം...


രാജ്യഭാരം ഭരതന് നൽകി
രമയോടും ലക്ഷ്മണനോടും
കൂടിയങ്ങ് ആരണ്യത്തിൽ 
വസിക്കവേ മാരീച മായയാൽ
രാമ ലക്ഷ്മണനെ അകറ്റി
രാഷസ രാജാവാകും ലങ്കേശൻ
സീതയെ കട്ടു കൊണ്ടു പോയല്ലോ
രാമ രാമ പാഹിമാം...


മാർഗ മദ്ധ്യേ കണ്ടിതു
ശേഷാവതാരനാം ഹനുമാനെയും
പിന്നെ സുഗ്രിവ രാമ സഖ്യത്താലേ
ബാലിയെ എയ്തു കൊന്നു
വാനര പടയോടൊപ്പം
വാരിധി കടന്നങ്ങ്
രാമ രാവണ യുദ്ധത്താൽ
സീതയെ വീണ്ടെടുത്ത്
അയോധ്യയിലെ രാജാവായ
രാമ രാമ പാഹിമാം...



ജീ ആർ കവിയൂർ
17 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “