മൗനമാണ് നിനക്ക് ( ലളിത ഗാനം)

മൗനമാണ് നിനക്ക് 
ഏറെ ഇഷ്ടമെന്നറിയുന്നു 
മൊഴിയുവാനെന്തെ വൈമനസ്യം
മിഴികളിൽ വിരഹ ഭാവമോ പരിഭവമോ 

ചിരികളിൽ വിരഹത്തിൻ്റെ നോവോ
മുറിവുകളാൽ മനസിന് സാന്ത്വനമേകിയെന്നോ

അഗാധമായി നിനക്ക് പിന്നെയും പറയാനുണ്ടോ
അവകാശം നിനക്ക് മാത്രമെന്നതിൽ സംശയമുണ്ടോ

മനസ്സിലെ ഓരോ സ്പന്ദനവും 
ഞാനറിയുന്നു നിൻ
നിശബ്ദതയുടെ താളങ്ങൾ 
ഞാൻ വായിക്കാം

ആദരവിന്റെ മൃദുസ്പർശം 
കൂടി നൽകിയില്ലല്ലോ
ആർദ്രതയോടെ നിനക്കൊപ്പം 
ഞാനും ചേരാം

ഇതളുകളിലെ തേൻ കൂടിയുണരട്ടെ 
വരണ്ട വാക്കുകൾ കിനാവായി മാറട്ടെ

ജീ ആർ കവിയൂർ
06 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “