നീയറിയാതെ നിൻ
നീയറിയാതെ നിൻ
മനമറിയാതെ ഒരുവേള
എങ്കിലും എന്നോട് ഇഷ്ടം
തോന്നിയിട്ടില്ലേ പറയൂ.....
ഒരു നിമിഷം പോലും
നിന്നെ അറിയാതെ,
ഈ സമയം എങ്ങനെ
കടന്നുപോകുന്നു?
ഓരോ ഹൃദയമിടിപ്പിലും
വസിക്കുന്നു നീയെൻ
സ്നേഹത്തിൻ്റെ
ആഴമറിയുന്നില്ലല്ലോ
നിൻ്റെ കണ്ണുകളുടെ
മാന്ത്രികത
അതാണ് എൻ ഹൃദയത്തെ
മയക്കുന്നത്
ഓർമ്മകളിൽ നിറക്കുന്നു
പ്രണയത്തിൻ്റെ സുഗന്ധം.
നിൻ്റെ വാക്കുകൾക്കായ്
കാതോർക്കുന്നു
ഒന്ന് മൊഴിതുറക്കു
എൻ ഉള്ളം കുളിർക്കട്ടെ
ജീ ആർ കവിയൂർ
06 07 2024
Comments