വന്ദിക്കുന്നേൻ
വന്ദിക്കുന്നേൻ
വാഗീശഗൗരീ, ശുഭകാരിണി
വീണാപാണീ പുസ്തകധാരിണി
വാഴ്ക നിത്യം നാവിതിൽ
വാരിജവാസിനീ വിദ്യാദായിനീ
വാണിദേവീ വരദായിനീ
വാണരുളുകയമ്മേ തായേ
വസന്തപഞ്ചമിയിൽ പൂജിതേ
വല്ലകീവാദനപ്രിയെ സരസ്വതീ
വന്ദേ നീരജാസനസ്ഥിതേ ദേവീ
വിശാലാക്ഷീ വരദേ മാന്യേ
വിദ്യാവിലാസിനീ അഭയദായിനീ
വർണ്ണവിഗ്രഹേ വന്ദിക്കുന്നേൻ
ജീ ആർ കവിയൂർ
03 07 2024
Comments