സ്വാമി ശരണം

മനസ്സിന്റെ ശ്രീ കോവിൽ പടിയിൽ നിന്ന്
മനമുരുകി പാടുന്നു ശാസ്താവേ ശരണം 
മഞ്ചുള രൂപനേ മലമുകൾ വാസനെ 
മംഗള ദായകനെ മരുവുക നിത്യം മനമേ 

മോഹിനി സുധനെ മോഹനരൂപനേ 
മോഹമല്ലാമകറ്റി മോക്ഷം നൽകുക 
കലിദോഷ മോചിതനെ സങ്കടവിനാശകനേ 
കുലദൈവമേ അന്നദാന പ്രിയനേ സ്വാമി

മഹിഷി മർദനനെ മാമല വാസനേ 
പുലിമുകളേറി വന്നവനേ സ്വാമി
പമ്പയും കടന്ന് നീലിമലയും കയറി
പതിനെട്ട് പടികടന്നു തൃപ്പാദം തൊഴുന്നെൻ
സ്വാമി ശരണം ശരണം അയ്യപ്പനെ

ജീ ആർ കവിയൂർ
21 07 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ